ദിനേശ്വര്‍ ശര്‍മ ഐബി മേധാവി

ന്യൂഡല്‍ഹി : കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ദിനേശ്വര്‍ ശര്‍മയെ ഇന്റലിജന്‍സ് ബ്യൂറോയുടെ മേധാവിയായി നിയമിച്ചു. സയ്യിദ് അസിഫ് ഇബ്രാഹിം വിരമിച്ച പശ്ചാത്തലത്തിലാണു നിയമനം. തത്കാലം ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി ചുമതലയേല്‍ക്കുന്ന ശര്‍മ ജനുവരി ഒന്നിനു ഔപചാരികമായി സ്ഥാനമേല്‍ക്കും. ഇപ്പോള്‍ ഐബി അസിസ്റ്റന്റ് ഡയറക്റ്ററാണ് ശര്‍മ. രണ്ടു വര്‍ഷത്തേക്കാണു നിയമനം.1991ല്‍ ഐബിയില്‍ ചേര്‍ന്ന ശര്‍മ കശ്മീരിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top