കാത്തിരിപ്പുകള്‍ വെറുതെയായി; ദിദിയര്‍ ദ്രോഗ്ബ ഇന്ത്യയിലേക്കില്ല

ലണ്ടന്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ ആകാംഷയോടെയുള്ള കാത്തിരിപ്പുകള്‍ വെറുതെയായി. ദിദിയര്‍ ദ്രോഗ്ബയുടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കളിക്കാന്‍ എത്തില്ല. അമേരിക്കന്‍ ലീഗായ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ മോണ്ടറയലുമായി താരം കരാറൊപ്പിട്ടതോടെയാണിത്. കരാര്‍ തുക എത്രയാണെന്നു വ്യക്തമാക്കിയിട്ടില്ല.

ചെല്‍സി താരമായ ദ്രോഗ്‌ബെ ഐഎസ്എല്ലില്‍ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയിലെത്തിയേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 6.55 കോടി രൂപയും അലവന്‍സുമായിരുന്നു സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ക്ലബ് അദ്ദേഹത്തിനു വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ തുകയാണ് ഐവറി കോസ്റ്റുകാരന്‍ ആവശ്യപ്പെട്ടത്.

മുന്‍ ലിവര്‍പൂള്‍ നായകന്‍ സ്റ്റീവ് ജെറാള്‍ഡ്, ഫ്രാങ്ക് ലംപാര്‍ഡ്, ബ്രസീല്‍ താരം കക്ക തുടങ്ങിയവരെല്ലാം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ കളിക്കുന്നുണ്ട്.

Top