ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഇല്ലെന്ന് പാക്ക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിദ്

ബംഗളൂരു: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനില്‍ ഒളിപ്പിച്ചിട്ടില്ലെന്ന് പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിദ്.

ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്നു പറഞ്ഞ ബാസിദ് ദാവൂദ് എവിടെയാണെന്നു ഇന്ത്യാ സര്‍ക്കാരിനു പോലും അറിയില്ലെന്നും പറഞ്ഞു. ദാവൂദിനെ പറ്റി എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ പങ്കുവയ്ക്കണമെന്നും അബ്ദുല്‍ ബാസിദ് പറഞ്ഞു.

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയില്‍ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. കൂടാതെ ദാവൂദിന്റെ കറാച്ചിയിലെ വിലാസവും ഫോണ്‍നമ്പറും പാസ്‌പോര്‍ട്ടും അടക്കമുള്ള കാര്യങ്ങള്‍ പുറത്തായിരുന്നു.

Top