ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തി

മുംബൈ: ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കയ്‌ക്കെതിരേ കളിച്ച ടീമില്‍ നിന്നും രണ്ടു മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനു സ്ഥാനം നഷ്ടമായപ്പോള്‍ പരിക്കേറ്റ ആര്‍.അശ്വിനെയും ടെസ്റ്റ് ടീമിലേയ്ക്ക് പരിഗണിച്ചില്ല. വിരാട് കോഹ്‌ലി ക്യാപ്റ്റനായി തുടരും.

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ടു ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്നും ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനെ ഒഴിവാക്കി. കര്‍ണാടകയുടെ പേസര്‍ എസ്.അരവിന്ദ് പകരം ടീമിലെത്തി.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാര്‍, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കെ.എല്‍.രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ.

Top