ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. രണ്ടാ!ഴ്ച മുമ്പ് ഡര്‍ബനില്‍ തുടങ്ങിയ പ്രക്ഷോഭം ജോഹന്നാസ് ബര്‍ഗ് അടക്കമുള്ള നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭത്തിനിടെ നാല്‌പേര്‍ കൊല്ലപ്പെട്ടു. രണ്ടാ!ഴ്ചമുമ്പ് ഡര്‍ബന്‍ തുറമുഖ നഗരത്തില്‍ ആരംഭിച്ച കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ഇപ്പോള്‍ തലസ്ഥാനമായ ജോഹന്നാസ് ബര്‍ഗിലേക്ക് വ്യാപിച്ചത് ആശങ്ക ശക്തമാക്കി.

200ഓളം പേരാണ് പ്രതിഷേധവുമായി ജോഹന്നാസ് ബര്‍ഗില്‍ തടിച്ചുകൂടിയത്. കുടിയേറ്റക്കാര്‍ എത്രയുംവേഗം രാജ്യം വിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. സമരക്കാര്‍ വാഹനങ്ങള്‍ക്കും പൊലീസിനും നേരെ കല്ലെറിഞ്ഞതോടെ പൊലീസിന് ടിയര്‍ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ പൊലീസ് സംരക്ഷണയിലാണ് സാധനങ്ങള്‍ വാങ്ങാന്‍ നഗരത്തിലെത്തിയത്.
പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ജേക്കബ് സുമ ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതി ആശാസ്യമല്ലെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന തൊ!ഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവുമാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രധാനകാരണം.

2008ല്‍ 60 പേര്‍ കൊല്ലപ്പെട്ട കുടിയേറ്റ വിരുദ്ധ കലാപത്തിന്റെയും പ്രഭവ കേന്ദ്രം ജോഹന്നാസ് ബര്‍ഗായിരുന്നു. 5 കോടിയോളം ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയില്‍ അരക്കോടിയോളം പേര്‍ കുടിയേറ്റക്കാരാണ്.

Top