ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് ഐപിഎല്ലില്‍ നിന്ന് വിരമിച്ചു

ജൊഹന്നാസ്ബര്‍ഗ്: ഐപിഎല്ലില്‍ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് നേരത്തെ വിടപറഞ്ഞ കാലിസ് കോല്‍ക്കത്തയുടെ ഉപദേശകനായി ടീമിനൊപ്പം തന്നെ തുടരും.

2011, 12, 13 വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കോല്‍ക്കത്തയ്ക്ക് വേണ്ടി കാഴ്ചവെച്ച കാലിസ് പക്ഷേ ഈ വര്‍ഷം മങ്ങിയ ഫോമിലായിരുന്നു.

Top