ത്രില്ലര്‍ ചിത്രവുമായി നിവിന്‍ പോളി തമിഴിലേക്കെത്തുന്നു

നേരം മലയാളത്തിന് പുറമെ തമിഴിലും നിവിന്‍ പോളിയുടെ സാന്നിധ്യമറിയിച്ചെങ്കില്‍ ഇപ്പോഴിതാ വീണ്ടും ഒരു ചിത്രവുമായി നിവിന്‍ പോളി തമിഴിലേക്കെത്തുന്നു. പ്രണയനായകനായി മലയാളത്തില്‍ തിളങ്ങുന്ന നിവിന്‍ തമിഴില്‍ ഒരു ത്രില്ലര്‍ ചിത്രത്തിലാണ് നായകനാകുന്നത്.

അട്ടക്കത്തി, പിസ്സ, സൂധും കാവും തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സി.വി കുമാറിന്റെ ചിത്രത്തിലാണ് നിവിന്‍ അഭിനയിക്കുന്നത്.

തിരക്കഥയെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞുവെന്ന് സി.വി കുമാര്‍ അറിയിച്ചു. ‘കഥ നിവിന് ഇഷ്ടപ്പെട്ടു. തിരക്കഥ പൂര്‍ത്തിയാക്കുന്ന ജോലിയിലാണ് തിരക്കഥാകൃത്ത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ നാഴികക്കല്ലായി മാറാന്‍ സാധ്യതയുള്ള പ്രോജക്ടാണിത്.

തമിഴിലും മലയാളത്തിലുമായിട്ടാകും സിനിമ ചിത്രീകരിക്കുക. ആഗസ്ത് അവസാനത്തോടെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കുമാര്‍ അറിയിച്ചു.

Top