ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര: ഇന്ത്യയ്ക്ക് ബാറ്റിംഗ്

പെര്‍ത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. വിക്കറ്റെന്നും നഷ്ടപ്പെടാതെ ഇന്ത്യ 61 റണ്‍സ് എന്ന സ്‌കോറിലാണ്‌. അജങ്ക്യ രഹാനയും(29) ശിഖര്‍ ധവാനുമാണ്(31) ക്രീസിലുള്ളത്.
പെര്‍ത്തിലെ പിച്ച് പേസര്‍മാരെ സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ മികച്ച ഫാസ്റ്റ് ബൗളര്‍മാരുള്ള ഇംഗ്ലണ്ടിനാണ് നേരിയ മുന്‍തൂക്കം. മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടും. ഇംഗ്ലണ്ടിനു അഞ്ചും ഇന്ത്യക്കു രണ്ടും പോയിന്റാണ് നിലവിലുള്ളത്.

Top