തോമസ് ചാണ്ടി വിഷയം: സിപിഐഎം എന്‍സിപിയുമായി ചര്‍ച്ച നടത്തിയേക്കും

cpm

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യവുമായി ബന്ധപ്പെട്ട് സിപിഐഎം എന്‍സിപിയുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കും.

എല്‍ഡിഎഫ് യോഗത്തിന് മുമ്പായിരിക്കും ചര്‍ച്ച. രാജി അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഐ.

ഉച്ചയ്ക്ക് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ നിലപാട് അറിയിക്കും. ചൊവ്വാഴ്ച ചേരുന്ന എല്‍ഡിഎഫ് നേതൃയോഗം രാജിക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് എന്‍സിപി അറിയിച്ചു.

തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ട് മണിക്ക് എകെജി സെന്ററിലാണ് അടിയന്തര ഇടതുമുന്നണി നേതൃയോഗം ചേരുന്നത്.

Top