തോട്ടം തൊഴിലാളികളുടെ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സമരക്കാരുമായി ചര്‍ച്ച നടത്തി തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടികൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

മൂന്നാറില്‍ ബോണസ് പ്രശ്‌നം ഉയര്‍ത്തിക്കാട്ടി സമരം ചെയ്യുന്ന തൊഴിലാളികളെക്കുറിച്ച് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

ഈ പ്രക്ഷോഭം മൂന്നാറിലെ തോട്ടം മേഖലയെ മാത്രമല്ല വിനോദ സഞ്ചാര മേഖലയേയും പ്രതികൂലമായി ബാധിക്കുകയാണ്. തൊഴിലാളി സമരങ്ങളോട് യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നിസംഗനിലപാടാണ് പ്രശ്‌നം ഇത്രയേറെ രൂക്ഷമാക്കുന്നതിന് ഇടയാക്കിയത്.

തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്ന ന്യായമായ പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ട് സമരം അടിയന്തരമായി ഒത്തുതീര്‍പ്പിലെത്തിക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Top