തോട്ടം തൊഴിലാളികളുടെ സമരത്തിന് മുന്നില്‍ താനുണ്ടാകുമെന്ന് വി.എസ്

പാലക്കാട്: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരമുഖത്തേയ്ക്ക് എത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ സമരത്തിന്റെ മുന്നില്‍ താനുണ്ടാകും. താന്‍ തൊഴിലാളികളെ കാണാന്‍ അടുത്ത ദിവസങ്ങളില്‍ മൂന്നാറില്‍ എത്തുമെന്നും വി.എസ്. പറഞ്ഞു.

സമാധാനപരമായി സമരം നടത്തുന്ന തൊഴിലാളികളെ സര്‍ക്കാരും കമ്പനികളും അവഗണിക്കുകയാണെന്നും വി.എസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാവിലെ സമര സ്ഥലത്ത് എത്തിയ എസ്.രാജേന്ദ്രന്‍ എംഎല്‍എയെ വിരട്ടിയോടിച്ച സമരക്കാര്‍ വി.എസ് വന്നാല്‍ തങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. വി.എസും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാത്രം തങ്ങളുടെ അടുത്തേയ്ക്ക് വന്നാല്‍ മതിയെന്നാണ് സമരക്കാരുടെ നിലപാട്.

Top