തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചത്‌ ശരിയായില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍

കൊച്ചി: വിവാദ പ്രസംഗം നടത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചതിനെതിരേ മുസ്ലീം ലീഗ് രംഗത്ത്. കേസ് പിന്‍വലിച്ചത് ശരിയായില്ലെന്ന് ലീഗ് നേതാവും എംപിയുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തരം കേസുകള്‍ ലളിതവത്കരിക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിച്ചാല്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇ.ടി പറഞ്ഞു.

Top