തെലങ്കാനയില്‍ മുന്‍ എംപിയുടെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലുങ്കാനയിലെ വാറങ്കലില്‍ കോണ്‍ഗ്രസ് മുന്‍ എംപി സിരിസില രാജയ്യയുടെ വീട്ടില്‍ തീപിടിത്തം. സംഭവത്തില്‍ നാലു പേര്‍ മരിച്ചു. രാജയ്യയുടെ മരുമകള്‍ ശാരിക, പേരക്കുട്ടികളായ അഭിനയന്‍, അയന്‍, ശ്രീയന്‍ എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സരിക ഭര്‍ത്താവിനെതിരെ സ്ത്രീധനം വാങ്ങിയെന്നാരോപിച്ച് കേസ് നല്‍കിയിരുന്നു. രാജയ്യയുടെ വീടിനു പുറത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയും ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തിരുന്നു. 2002ല്‍ ആയിരുന്നു സരികയും രാജയ്യയുടെ മകനും തമ്മിലുള്ള വിവാഹം.

വാറങ്കല്‍ മണ്ഡലത്തില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപകടമുണ്ടായിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാജയ്യ മത്സരിക്കാനിരിക്കെയാണ് അപകടം .

Top