തെരഞ്ഞെടുപ്പ്; വയനാട്ടില്‍ പ്രചാരണത്തിനായി സീതാറാം യെച്ചൂരിയും എത്തുന്നു. . .

sitaram yechoori

കൊച്ചി: വയനാട്ടിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എത്തുന്നു. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി.സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് യെച്ചൂരി എത്തുന്നത്.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനെ സിപിഎം വിമര്‍ശിച്ചിരുന്നു. നാളെയാണ് രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത്. ഇന്ന് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോഴിക്കോട് എത്തും.

രാഹുലിനെ ആനയിച്ച് റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. രാഹുലിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമുണ്ടാവും. തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തും.

Top