തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് കെ.മുരളീധരന്‍

k muraleedharan

തിരുവനന്തപുരം: കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്നും മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനവിഭാഗം തന്നെ പിന്തുണയ്ക്കുമെന്നും കെ.മുരളീധരന്‍.

വടകരയില്‍ കോ-ലീ-ബി സഖ്യമാണെന്ന സിപിഎമ്മിന്റെ ആരോപണം തുരുമ്പിച്ച് പഴകിയതാണെന്നും ഇനി ഇതൊന്നും ചിലവാകില്ലെന്നും വടകരയില്‍ ശക്തമായ ത്രികോണ മത്സരമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഒപ്പം എല്ലാ മതവിഭാഗക്കാരും നില്‍ക്കും. ഇടത് സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും അത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്നും എന്നാല്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രചരണം ഉണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top