തെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസിന് സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് പി.ജെ. ജോസഫ്

കോട്ടയം: തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അറിയിച്ചു. രണ്ട് സീറ്റ് വേണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിന് ലഭിക്കണമെന്ന് നേരത്തെ തന്നെ പി.ജെ ജോസഫ് അറിയിച്ചിരുന്നു. ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചാല്‍ എന്തായാലും മത്സരിക്കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

Top