തെക്കന്‍ മുംബൈയിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; 200 കടകള്‍ കത്തി നശിച്ചു

മുംബൈ: തെക്കന്‍ മുംബൈയിലെ ക്രൗഫോര്‍ഡ് മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഇരുനൂറോളം കടകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പത്ത് ഫയര്‍ യൂണിറ്റുകള്‍ ഒരു മണിക്കൂര്‍ നടത്തിയ ശ്രമത്തെത്തുടര്‍ന്നാണ് സ്ഥിതി നിയന്ത്രണവിധേയമായത്. അപകടമുണ്ടായതെങ്ങനെയെന്നു വ്യക്തമായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Top