തൃശൂരില്‍ എട്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ എട്ടു പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. എഐവൈഎഫ് ചെട്ടിക്കാട് യൂണിറ്റ് സെക്രട്ടറി എ.എച്ച്.അന്‍സിലിന്റെ മരണത്തില്‍ അനുശോചിച്ച് വാടനാപ്പിള്ളി, ഏങ്ങണ്ടിയൂര്‍, തളിക്കുളം, നാട്ടിക പഞ്ചായത്തുകളിലും മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലെ ആംബുലന്‍സ് ടാക്‌സി ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുളങ്കുന്നത്തുകാവ്, അവണൂര്‍, മുണ്ടത്തിക്കോട് പഞ്ചായത്തുകളിലും ഗുണ്ടകള്‍ക്കെതിരെയുള്ള പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കൂര്‍ക്കഞ്ചേരി പഞ്ചായത്തിലുമാണ ഹര്‍ത്താല്‍ നടത്തുന്നത്.

അന്‍സിലിന്റെ മരണത്തില്‍ അനുശോചിച്ചുള്ള ഹര്‍ത്താലിന് എഐവൈഎഫാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഗതാഗതം തടയില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂര്‍ക്കഞ്ചേരിയിലെ ഹര്‍ത്താലിന് എല്‍ഡിഎഫാണ് ആഹ്വാനം നല്‍കിയത്.

Top