തൂങ്കാവനത്തിലെ ആദ്യ ഗാനമെത്തി; പാടിയത് ഉലകനായകന്‍

കമല്‍ഹാസന്‍ ചിത്രം തൂങ്കാവനത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. ഇന്നലെ ചെന്നൈയില്‍ വെച്ചാണ് ഓഡിയോ സിഡി പ്രകാശനം നടന്നത്.

ഓഡിയോ സിഡി പ്രകാശനത്തിന് പിന്നാലെ ഈ പാട്ട് തന്നെ അണിയറ പ്രവര്‍ത്തര്‍ പുറത്ത് വിടുകയും ചെയ്തു. വൈരമുത്തുവിന്റെ വരികള്‍ക്ക് ജിബ്രാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഐശ്വര്യ, യാസിന്‍ നിസാര്‍ എന്നിവരും കമല്‍ഹാസനൊപ്പം പാട്ട് പാടിയിരിക്കുന്നു.

നവാഗതനായ രാജേഷ് സംവിധാനം ചെയ്ത തൂങ്കാവനത്തില്‍ ഒന്‍പത് വര്‍ഷത്തെ ഇടവേളക്കു ശേഷം കമല്‍ വീണ്ടും പൊലീസ് വേഷത്തിലാണെത്തുന്നത്. തമിഴിലും തെലുങ്കിലുമായി അണിയിച്ചൊരുക്കിയ ആക്ഷന്‍ ത്രില്ലറാണ് തൂങ്കാവനം.

മയക്കു മരുന്നു മാഫിയയുടെ കയ്യില്‍ അകപ്പെട്ട മകനെ അന്വേഷിക്കുന്ന പൊലീസ് ഓഫീസറുടെ വേഷമാണ് കമല്‍ഹാസന്. കമല്‍ തന്നെയാണ് തിരക്കഥയും കൈകാര്യം ചെയ്യുന്നത്. 60 ദിവസങ്ങള്‍കൊണ്ടാണ് ഇരു ഭാഷകളിലുമായി ചിത്രം നിര്‍മിച്ചത്.

2011ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രം സ്ലീപ്‌ലെസ് നൈറ്റ്‌സിന്റെ റിമേക്കാണ് തൂങ്കാവനം. തൃഷ, പ്രകാശ് രാജ്, ആശാ ശരത്ത്, കിഷോര്‍, യോഗി സേതു തുടങ്ങി മികച്ച താര നിരയാണ് ചിത്രത്തിലുള്ളത്. ചിത്രീകരണം പൂര്‍ത്തിയായ തൂങ്കാവനം ഉടന്‍ തീയേറ്ററുകളിലെത്തും.

Top