തൂങ്കാവനത്തിന്റെ ആദ്യ ചിത്രീകരണ ദൃശ്യങ്ങള്‍ പുറത്തു വിട്ടു

കമല്‍ഹാസന്‍ ചിത്രം തൂങ്കാവനത്തിന്റെ ആദ്യ ചിത്രീകരണ ദൃശ്യങ്ങളെത്തി. രാജേഷ് എം ശെല്‍വയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഇടവേളയ്ക്ക് ശേഷം ക്രൈം തില്ലര്‍ ചിത്രവുമായി എത്തുകയാണ് കമല്‍ഹാസന്‍.പ്രകാശ് രാജ്, തൃഷ, കിഷോര്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. മലയാളത്തില്‍ നിന്ന് ആശാ ശരത്തും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.സമ്പത്ത് രാജ്, യോഗി സേതു, ജഗന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു. കമല്‍ഹാസന്റേതാണ് തിരക്കഥ.

എം ജിബ്രനാണ് സംഗീതം.തമിഴിലും തെലുങ്കിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.നവംബര്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ തീയതി ഇനിയും പുറത്ത് വന്നിട്ടില്ല.

Top