തുഷാര്‍ വെള്ളാപ്പള്ളി കൊച്ചുപയ്യന്‍; വിവരക്കേടുകള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്ന് വി.എസ്

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ വിവരക്കേടുകള്‍ക്ക് മറുമടി പറയാന്‍ താനില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. തുഷാര്‍ കൊച്ചുപയ്യനെന്നും വി.എസ്.

പാര്‍ട്ടി എതിര്‍ത്തപ്പോള്‍ മലമ്പുഴയില്‍ സഹായിച്ച് വിജയിപ്പിച്ചത് തങ്ങളാണെന്നും അത് വി.എസ് മറക്കരുതെന്നും കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി കോഴിക്കോട് പ്രസ്താവന നടത്തിയിരുന്നു. ഇതിനുമറുപടിയായാണ് വി.എസിന്റെ ഇപ്പോഴത്തെ പ്രതികരണം.

Top