തുര്‍ക്കിയില്‍ ബന്ദിയാക്കിയ സര്‍ക്കാര്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയില്‍ സായുധ സംഘം ബന്ദിയാക്കിയ സര്‍ക്കാര്‍ അഭിഭാഷകന്‍ മെഹ്മത് സലിം കിരാസിന്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 14 വയസുകാരന്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കിരാസിന്‍. തുര്‍ക്കിയിലെ തീവ്ര ഇടതുസംഘടനയായ റെവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിയിലെ അംഗങ്ങളാണ് കിരാസിനെ ബന്ധിയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2013 മാര്‍ച്ചില്‍ തുര്‍ക്കിയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലാണ്? ബെര്‍കിന്‍ എല്‍വാന്‍ എന്ന 14 കാരന് തലയ്ക്ക് മാരകമായി പരിക്കേറ്റത്. തുടര്‍ന്ന്? 269 ദിവസം അബോധാവസ്ഥയില്‍ ക!ഴിഞ്ഞ എല്‍വിന്‍ ക!ഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മരിച്ചു. ഈ ദുരൂഹ മരണത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കാര്‍ അഭിഭാഷകന്‍ മെഹ്മത് സലിം കിരാസിന്‍ കൊല്ലപ്പെടുന്നത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അക്രമികളും കൊല്ലപ്പെട്ടു. തുര്‍ക്കിയിലെ തീവ്ര ഇടതുസംഘടനയായ റെവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിയാണ് സെലിം കിരാസിനെ ബന്ധിയാക്കിയത്. അഭിഭാഷകനെ തലയില്‍ തോക്ക് ചൂണ്ടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പാര്‍ട്ടി പുറത്ത് വെബ്‌സൈറ്റ് പുറത്ത് വിട്ടിരുന്നു. കെട്ടിടത്തിനുളളില്‍ നിന്നും വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് സുരക്ഷാസേന കെട്ടിടം വളയുകയായിരുന്നുവെന്നന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. സെലിം കിരാസിനെ മോചിപ്പിപ്പിക്കുന്നതിന് അക്രമികള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെയായിരുന്നു ഏറ്റുമുട്ടല്‍.

Top