തീവ്രവാദ സംഘടന തെഹ്രീക്-ഉല്‍-മുജാഹുദ്ദീനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു

Terrorists

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ തെഹ്രീക്-ഉല്‍-മുജാഹുദ്ദീനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നിരോധിച്ചിരിക്കുന്നത്. ഇതുവരെ 41 സംഘടനകളെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം നിരോധിച്ചു.

ഇന്ത്യയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ തെഹ്രീക്-ഉല്‍-മുജാഹുദ്ദീന്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാണ് നടപടി.

Top