തീവ്രവാദത്തിന് കനത്ത മറുപടിയുമായി ഐഎസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ വിമാനങ്ങള്‍ താണ്ഡവമാടുന്നു

ഇറാക്ക്: റോയല്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് ടൊര്‍ണഡോ ജിആര്‍-4 വിമാനങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ഐഎസിന്റെ വലിയ ആയുധപ്പുരയും ആയുധങ്ങള്‍ നിറച്ച പിക്-അപ് ട്രക്കും തകര്‍ന്നതായി ആക്രോതിരി സ്റ്റേഷന്‍ കമാന്‍ഡര്‍ ഷാസ് കെന്നെറ്റ് അറിയിച്ചു. സൈപ്രസിലെ ആക്രോതിരി ബ്രിട്ടീഷ് എയര്‍ബേസില്‍ നിന്നാണ് റോയല്‍ എയര്‍ഫോഴ്‌സ് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി ഇറാക്കില്‍ ബ്രിട്ടീഷ് വിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ ഐഎസ് വിമതര്‍ക്ക് കനത്ത നഷ്ടം വിതച്ചതായി സൈനികവക്താവ് അറിയിച്ചു.

ശനിയാഴ്ച മുതലാണ് ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ഇറാക്കില്‍ വ്യോമാക്രമണം ആരംഭിച്ചത്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് പിന്തുണയറിയിച്ചാണ് യുകെയും ആക്രമണത്തില്‍ പങ്കുചേര്‍ന്നത്.

Top