തീരദേശ ജനതയെ വെല്ലുവിളിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനം. പുനരധിവാസ പാക്കേജ് നടപ്പിലാക്കാതെ തീരദേശ ജനതയെ വെല്ലുവിളിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ലത്തീന്‍ സഭ അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.

വിഴിഞ്ഞത്തിനായി സ്ഥലമേറ്റെടുക്കുമ്പോഴുള്ള പുനരധിവാസ പാക്കേജില്‍ ഇപ്പോഴും വ്യക്തതയില്ല. പദ്ധതി ഈ നിലയില്‍ മുന്നോട്ട് പോയാല്‍ എന്തു വില കൊടുത്തും തടയുമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കി.

പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയതു വസ്തുകള്‍ മറച്ചുവച്ചാണ്. തീരദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പദ്ധതി വരുന്നതോടെ 32 തീരദേശ ഗ്രാമങ്ങളിലായി അരലക്ഷത്തോളം പേര്‍ക്ക് ഭൂമി നഷ്ടമാവും. ഇതിന് മതിയായ പരിഹാരം കണ്ടിട്ടില്ലെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

Top