കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി അശോക് ഭൂഷണ്‍ ചുമതലയേറ്റു

തിരുവനന്തപുരം:കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി അശോക് ഭൂഷണ്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവില്‍ അശോക് ഭൂഷണ്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു.

ചീഫ് ജസ്റ്റീസായി സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി കൊളീജിയം രാഷ്ട്രപതിക്കു ശുപാര്‍ശ നല്‍കിയിരുന്നു. യുപി സ്വദേശിയായ അദ്ദേഹം അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണു കഴിഞ്ഞവര്‍ഷം ജൂലൈ 10നു കേരള ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ആക്ടിംഗ് ചീഫ് ജസ്റ്റീസായി.

Top