തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും കിരണ്‍ ബേദി പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി ജെ പിയുടെ ചില തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും നേതാക്കളുടെ പ്രസംഗങ്ങളിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി പുറത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രീതി നാടകീയമായി മാറ്റം വരുത്താനുള്ള തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വോട്ടെടുപ്പിന് ഏഴ് ദിവസം മാത്രം അവശേഷിക്കെയാണ് ഇതെന്നത് ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രാദേശിക പാര്‍ട്ടി സ്ഥാനാര്‍ഥികളും മാത്രമാണ് നിരവധി മണ്ഡലങ്ങളില്‍ പതിച്ച പോസ്റ്ററുകളിലുള്ളത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് ദിവസങ്ങള്‍ക്കകം ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിയിലെ മുറുമുറുപ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല.

ജാനകിപുരിയില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ ബേദിയെ സംബന്ധിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഈസ്റ്റ് ഡല്‍ഹിയിലെ സി ബി ഡി ഗ്രൗണ്ടില്‍ മോദി ഇന്ന് പ്രസംഗിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗത്തിലും ബേദി ഉണ്ടായിരുന്നില്ല.

Top