വെള്ളാപ്പള്ളിയുടെ സാമ്പത്തിക ക്രമക്കേട്; സുപ്രീം കോടതിയിലും വേണ്ടിവന്നാല്‍ പോകുമെന്ന് വിഎസ്

തിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിയുടെ സാമ്പത്തിക ക്രമക്കേടിനെതിരെ എജിയെ സമീപിക്കും. വേണ്ടിവന്നാല്‍ സുപ്രീംകോടതിയേയും സമീപിക്കുമെന്നും വിഎസ് പറഞ്ഞു.

ജനശക്തിയിലെ അഭിമുഖം എന്നപേരില്‍ പ്രചരിക്കുന്നത് അവാസ്തവമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ കരിവാരിത്തേക്കാനാണ് ശ്രമം. താനും സംസ്ഥാന നേതൃത്വവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top