തിരഞ്ഞെടുപ്പില്‍ ബാര്‍ കോഴ വിഷയം പ്രതിഫലിക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബാര്‍കോഴ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ചക്കിട്ടപ്പാറ അന്വേഷണം പ്രഖ്യാപിച്ചത് സര്‍ക്കാരാണ്. വിജിലന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. ശാശ്വതികാനന്ദയുടെ കേസില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Top