തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിഎസ് നയിക്കുമെന്ന് സി ദിവാകരന്‍

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വി.എസ്. അച്യുതാനന്ദന്‍ നയിക്കുമെന്ന് സിപിഐ നേതാവ് സി.ദിവാകരന്‍. വിഎസ് മല്‍സരിക്കാതെ മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നും മികച്ച ജനപിന്തുണയാണ് വി.എസിനുള്ളതെന്നും സി. ദിവാകരന്‍ പറഞ്ഞു.

മുഖ്യപ്രചാരകന്‍ വിഎസ് തന്നെയായിരിക്കും. മുസ്ലിം ലീഗ് ഇടതുമുന്നണിയില്‍ എത്തുന്നത് അംഗീകരിക്കാനാകില്ല. വിട്ടുപോയ ഘടകകക്ഷികള്‍ ആറുമാസത്തിനകം മുന്നണിയില്‍ തിരിച്ചെത്തുമെന്നും സി.ദിവാകരന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സിപിഎമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top