തിരഞ്ഞെടുപ്പിനെ ആരു നയിക്കുമെന്ന ചര്‍ച്ച അനാവശ്യമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: യുഡിഎഫില്‍ നേതൃതര്‍ക്കമില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ നായകനെക്കുറിച്ചുള്ള ചര്‍ച്ച അനവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍ണി.
ലീഗുമായുള്ള ബന്ധത്തില്‍ പോറല്‍ പോലും ഉണ്ടാകില്ലെന്നും ആന്റണി പറഞ്ഞു.

ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമാണെന്ന് അന്നത്തെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പുതിയ ഏതന്വേഷണവും നടത്തുന്നതിന് വിരോധമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഹിറ്റ്‌ലര്‍ മോഡല്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ നരേന്ദ്ര മോദി നോക്കുന്നുവെന്ന് ആന്റണി വിമര്‍ശിച്ചു. ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിയാകുന്നു. ആരെന്ത് ധരിക്കണം, ഭക്ഷിക്കണമെന്ന് നിശ്ചയിക്കുന്നത് സംഘപരിവാറും ആര്‍.എസ്.എസുമാണ്. എന്തെഴുതണമെന്ന് ബിജെപിയും ആര്‍എസ്എസും തീരുമാനിക്കുന്നു. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യയെ തല്ലിതകര്‍ത്തുവെന്നും ആന്‍ണി പറഞ്ഞു.

Top