തിന്മയുടെ ശക്തികള്‍ പ്രകോപനം സൃഷ്ടിക്കുമ്പോള്‍ തെരുവിലിറങ്ങരുതെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ പ്രസ്താവനയുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഡല്‍ഹി ഐഐടിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തിനു സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സഹിഷ്ണുത ആവശ്യമാണ്. തിന്മയുടെ ശക്തികള്‍ പ്രകോപനം സൃഷ്ടിക്കുമ്പോള്‍ തെരുവിലിറങ്ങരുത്. പകരം അവരുടെ ഉദ്ദേശമെന്തെന്ന് ചോദിച്ച് തിരിച്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ അനുകൂലിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രഘുറാം രാജന്റേത് കൃത്യമായ പ്രസ്താവനയാണെന്നും, ശരിയായി ചിന്തിക്കുന്നെന്നും, ആരും അങ്ങനെയേ പറയൂവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

Top