താലിബാന്‍ ആക്രമണം: പാക്കിസ്ഥാന് സഹായഹസ്തവുമായി യുഎസ്

വാഷിംഗ്ട്ടണ്‍: പാക്കിസ്ഥാനിലെ താലിബാന്‍ സ്‌കൂള്‍ ആക്രമണത്തില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായ-സഹകരണങ്ങളും നല്‍കുമെന്ന് യുഎസ് അറിയിച്ചു. നിഷ്‌ക്കളങ്കരായ കുട്ടികളെ കൊല ചെയ്തതിലൂടെ, തീവ്രവാദികള്‍ അവരുടെ ക്രൂരത വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ ജോഷ് ഏര്‍ണസ്റ്റ് അറിയിച്ചു.

താലിബാന്‍ തീവ്രവാദികള്‍ അവര്‍ നടത്തുന്ന യുദ്ധങ്ങളെ, പാശ്ചാത്യലോകത്തിനെതിരെ മുസ്ലിംഗള്‍ നടത്തുന്ന പോരാട്ടമായാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ പെഷവാറിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബഹുഭൂരിഭാഗവും മുസ്ലിംഗളാണ്. വളരെ ഘേദകരമായ ഒരു അവസ്ഥയാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top