താലിബാന്‍ ആക്രമണം: നാലുപേര്‍ കൂടി മരിച്ചു; 120 പേരുടെ നില ഗുരുതരം

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സൈനിക സ്‌കൂള്‍ ആക്രമണത്തില്‍ നാലു പേര്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 145 ആയി. സൈനികര്‍ രക്ഷിച്ച 960 പേരില്‍, 120 പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നതായി അധികൃതര്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ, ആര്‍മി പബ്ലിക് സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് ഒരു സംഘം ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്.
സുരക്ഷാ സൈനികരുടെ വേഷത്തിലെത്തിയ ആറ് പേരടങ്ങിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമി ശ്ര്രുശൂഷയില്‍ പരിശീലനം നല്‍കുന്ന ഓഡിറ്റോറിയത്തിന് നേരെയായിരുന്നു ആദ്യ ആക്രമണം.

സൈനികരും തീവ്രവാദികളും തമ്മിലുള്ള വെടിവയ്പ്പ് മണിക്കൂറുകള്‍ നീണ്ടു. വാഹനത്തിലെത്തിയ സംഘം സ്‌കൂളിലേക്ക് അതിക്രമിച്ചുകടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. വസീരിസ്താന്‍ മേഖലയിലെ തീവ്രവാദികള്‍ക്കുനേരെയുള്ള ആക്രിച്ചതിന് പകരമായാണ് സ്‌കൂള്‍ ആക്രമച്ചതെന്ന് പാക് താലിബാന്‍ വക്താവ് മുഹമ്മദ് ഖൊറസാനി പറഞ്ഞു.

ആക്രമണത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അപലപിച്ചു. സ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും സുരക്ഷിതരായി പുറത്തെത്തിക്കാന്‍ എല്ലാ സേനാ വിഭാഗങ്ങള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമികളെ തുരത്തുന്നതിനേക്കാള്‍ നിരപരാധികളായ വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. പെഷവാര്‍ ഭീകരാക്രമണത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അപലപിച്ചു.

Top