താന സേർന്ത കൂട്ടം – ടൈറ്റിൽ ട്രാക്ക് വീഡിയോ സോങ്ങിന്റെ കിടിലൻ ടീസർ കാണാം

Title Track, Song Teaser

സൂര്യ നായകനാകുന്ന പുതിയ ചിത്രം “താനാ സേർന്ത കൂട്ട”ത്തിലെ ടൈറ്റിൽ ട്രാക്ക് വീഡിയോ സോങ്ങിന്റെ ടീസർ പുറത്തെത്തി. നാനും റൗഡി താന്‍, പോടാ പോടീ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വിഗ്നേഷ് ശിവന്‍ ആണ് സംവിധാനം‍ നിർവഹിക്കുന്നത്.

കീർത്തി സുരേഷാണ് നായിക. രമ്യാകൃഷ്ണൻ, നന്ദ, സെന്തിൽ, ആർ.ജെ. ബാലാജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ.ഇ. ജ്ഞാനവേലാണ് “താനാ സേർന്ത കൂട്ടം’ നിർമിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കോമേഡിയൻ സെന്തില്‍ മടങ്ങി വരവ് നടത്തുന്ന ചിത്രം കൂടിയാണിത്.

Top