”താങ്കളുടെ തിരിച്ചുവരവിനായി ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട്”; ഷാഹിൻ അഫ്രീദിക്ക് ആശംസകൾ നേർന്ന് കോഹ്ലി 

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് നാളെ ദുബൈയിൽ തുടക്കമാകുകയാണ്. ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറയ്ക്കും പാക് പേസർ ഷാഹിൻ ഷാ അഫ്രീദിയ്ക്കുമാണ് പരിക്ക് വില്ലനായിരിക്കുന്നത്. ഇതിനിടെ ദുബൈയിൽ ഷാഹിൻ ഷാ അഫ്രീദിയെ സന്ദർശിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ദുബൈയിൽ ദിവസങ്ങൾക്കുമുൻപ് തന്നെ ടീമുകൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പരിക്കുകാരണം പരിശീലനത്തിന്റെ ഭാഗമാകാനാകാതെ പുറത്തിരുന്ന ഷാഹിനെ വിരാട് കോഹ്ലി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ നേരിൽകണ്ട് കുശലം പറഞ്ഞത്. ടീമിനൊപ്പം ദുബൈയിലെത്തിയെങ്കിലും മുട്ടിനേറ്റ പരിക്കാണ് ഷാഹിൻ അഫ്രീദിക്ക് തിരിച്ചടിയായത്. ഏഷ്യാ കപ്പ് സംഘത്തിൽ താരം ഉണ്ടാകില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

ആദ്യം ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലാണ് ഷാഹിനെ കാണാനെത്തിയത്. ഇരുവരും സംസാരിച്ചു പിരിഞ്ഞതിനു പിന്നാലെ കോഹ്ലിയുമെത്തി. കോഹ്ലി താരത്തിന്റെ ആരോഗ്യസ്ഥിതിയെല്ലാം ചോദിച്ചറിഞ്ഞു. പിരിയുമ്പോൾ കോഹ്ലിയോട് ഷാഹിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”താങ്കൾ ഫോമിൽ തിരിച്ചെത്താൻ വേണ്ടി ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട്.”

Top