തലസ്ഥാന നഗരിയില്‍ നാലു വയസുകാരി പീഡനത്തിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലു വയസുകാരി പീഡനത്തിനിരയായി. വടക്കന്‍ ഡല്‍ഹിയിലെ കേശവപുരത്താണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് കാണാതായ കുട്ടിയെ ശനിയാഴ്ച തൊട്ടടുത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭീകരമായ ലൈംഗികാതിക്രമത്തിനാണ് കുട്ടി ഇരയായതെന്ന് ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ച ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഈ വര്‍ഷം സെപ്റ്റംബര്‍ 15 വരെ 1,557 പീഡനകേസുകളാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Top