തലശേരിയില്‍ സ്റ്റീല്‍ബോംബ് പൊട്ടിത്തെറിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

Bomb blast

കണ്ണൂര്‍: കണ്ണൂര്‍ തലശേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കാടുവെട്ടിത്തെളിക്കുന്നതിനിടെ സ്റ്റീല്‍ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്ഫോടകവസ്തു നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ഫോടനത്തില്‍ പരിക്കേറ്റ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മനോജ് (47) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയിരുന്നു സംഭവം നടന്നത്. ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ ഇടത്തില്ല സ്വദേശിയുടെ പറമ്പില്‍ കാടുവെട്ടിത്തളിക്കുന്നതിനിടെയാണു സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്.

Top