തമിഴ് ചലച്ചിത്ര സംവിധായകന്‍ രുദ്രയ്യാ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന്‍ രുദ്രയ്യാ അന്തരിച്ചു. 67 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവള്‍ അപ്പഡിതാന്‍ എന്ന ചലച്ചിത്രം സംവിധാനം ചെയ്തതിനെ തുടര്‍ന്നാണ് രുദ്രയ്യാ ശ്രദ്ധേയനായത്. 1978-ല്‍ ആണ് അവള്‍ അപ്പഡിതാന്‍ പുറത്തുവന്നത്. തമിഴ് സിനിമയുടെ നാഴികകല്ലെന്നാണ് അവള്‍ അപ്പഡിതാന്‍ എന്ന ചിത്രം അറിയപ്പെടുന്നത്.

കമന്‍ഹാസന്‍, രജനികാന്ത്, ശ്രീപ്രിയ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. 1980-ല്‍ അദ്ദേഹം ഗ്രാമത്തു അത്തിയായം എന്ന ചിത്രവും സംവിധാനം ചെയ്തു.

Top