തമിഴ്‌നാട്ടില്‍ കനത്ത മഴ; കൂടല്ലൂരില്‍ പ്രളയത്തില്‍പ്പെട്ട് 12 പേര്‍ മരിച്ചു

കൂടല്ലൂര്‍: കനത്ത മഴയിലും കാറ്റിലും തമിഴ്‌നാട്ടിലെ കൂടല്ലൂരില്‍ നാശനഷ്ടം. കൂടല്ലൂരില്‍ പ്രളയത്തില്‍പ്പെട്ട് നാലു കുട്ടികളടക്കം 12 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചവരുടെ കുടുംബങ്ങള്‍ക്കു ആശ്വാസമായി അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് തമിഴ്‌നാട്ടില്‍ മഴ ശക്തിപ്രാപിക്കുന്നതിന് കാരണമായത്. ഏതാനും ദിവസങ്ങള്‍കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന വിവരം.

Top