തമിഴ്‌നാട്ടില്‍ ആംബുലന്‍സിന് തീപിടിച്ച് മൂന്നു മരണം

ഈറോഡ്: തമിഴ്‌നാട്ടില്‍ ആംബുലന്‍സിന് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ഈറോഡിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 2.30യ്ക്കായിരുന്നു അപകടം നടന്നത്. കണ്ഠസ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം നടന്നത്.
നെഞ്ചുവേദനയെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വാഹനത്തിലുണ്ടായിരുന്ന കണ്ഠസ്വാമിയുടെ ഭാര്യയും മകന്റെ ഭാര്യയും ആംബുലന്‍സ് ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍, ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ഠസ്വാമിയെയും മകനെയും രക്ഷപ്പെടുത്തി. മറ്റു മൂന്നു പേരെയും രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വാഹനത്തിന്റെ നിയന്ത്രണം പോയതാണ് അപകടകാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

Top