തമിഴ്‌നാട്ടില്‍ സഹപാഠിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;  പത്താംക്ലാസ് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ

തമിഴ്നാട്ടിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സഹപാഠികളായ മൂന്ന് പത്താം ക്ലാസ് വിദ്യാർഥികൾ അറസ്റ്റിൽ. ലൈംഗികാതിക്രമത്തിന്റെ വീഡിയോയും പ്രതികൾ പങ്കുവെച്ചിരുന്നു. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരു ആൺകുട്ടിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കടലൂർ ജില്ലക്കാരായ പ്രതികളെല്ലാവും പ്രായപൂർത്തിയാകാത്തവരാണ്. പെൺകുട്ടി സുഹൃത്തിനോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും പ്രതികളിലൊരാളുടെ വീട്ടിലേക്ക് വരാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായി തിട്ടക്കുടി പൊലീസ് ഇൻസ്പെക്ടർ മിസ് കിരുബ. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനെടുത്ത ഫോട്ടോയാണ് മാതാപിതാക്കളെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.

ഭീഷണിയെ തുടർന്ന് പേടിച്ചകുട്ടി ആൺകുട്ടികൾ പറഞ്ഞത് അനുസരിച്ച് അവർ ആവശ്യപ്പെട്ട വീട്ടിലേക്ക് പോയി. അവിടെവെച്ച് പ്രതികള്‍ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടതറിഞ്ഞപ്പോഴാണ് പീഡനവിവരം പെൺകുട്ടി അമ്മയോട് തുറന്ന് പറയുന്നത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തുകയും ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ പ്രതികളെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയച്ചിരിക്കുകയാണ്.

Top