തമിഴില്‍ പ്രേമം ഒരുങ്ങുന്നു; നായകനാകാന്‍ സൂര്യ ?

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം തമിഴില്‍ റീമേയ്ക്കിനൊരുങ്ങുകയാണ്. നേരത്തെ നടന്‍ ധനുഷ് ചിത്രത്തിന്റെ തമിഴ്പതിപ്പില്‍ നായകനാകും എന്ന് വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ സൂര്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീന്‍ ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണെന്നും പ്രേമം സിനിമയുടെ നിര്‍മാതാക്കളുമായി ഇക്കാര്യം സംസാരിച്ചെന്നുമാണ് കേള്‍ക്കുന്നത്. വാര്‍ത്ത സത്യമാണെങ്കില്‍ ധനുഷിന് പകരം സൂര്യയാകും ചിത്രത്തില്‍ നായകനാകുക.

ഗൗതം മേനോനെ ചിത്രത്തിന്റെ സംവിധാകനാകാന്‍ പരിഗണിച്ചെരുന്നെങ്കിലും ഓഫര്‍ നിരസിക്കുകയായിരുന്നു. ചിത്രത്തിന്റെ തമിഴ്പതിപ്പ് സംവിധാനം ചെയ്യാന്‍ അല്‍ഫോന്‍സും തയാറല്ലെന്നും വാര്‍ത്തയുണ്ട്.

Top