തമിഴകത്ത് പ്രതിഫലത്തിലും പ്രശസ്തിയിലും മുന്നില്‍ നയന്‍താര

എണ്ണത്തില്‍ ഹിറ്റുകള്‍ കുറവാണെങ്കിലും പ്രതിഫലത്തിലും പ്രശസ്തിയിലും തമിഴകത്തെ നടിമാരില്‍ മുന്നില്‍ നയന്‍താര. തമിഴകത്തെ ഒരു പ്രമുഖ സിനിമാ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് തമിഴകത്തെ താരറാണിയായി നയന്‍സിനെ തിരഞ്ഞെടുത്തത്.

ഏറ്റവും അടുത്തിടെ ഇറങ്ങിയ നന്‍പേന്‍ട എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നയന്‍താര തന്നെയാണ് സംവിധായകരുടെ ഇഷ്ടതാരം. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും നയന്‍സ് തന്നെയാണ് ആദ്യ ചോയ്‌സ്. 2 മുതല്‍ മൂന്ന് കോടി വരെയാണ് താരസുന്ദരിയുടെ പ്രതിഫലം.

ജനപ്രീതിയുടെ കാര്യത്തില്‍ നയന്‍സിന്റെ പുറകിലാണ് അനുഷ്‌കയെങ്കിലും വരുമാനത്തില്‍ താരം മുന്നിലാണ്. 3 കോടിയാണ് പ്രതിഫലം. തമിഴിലും തെലുങ്കിലും ആരാധകരുടെ പ്രിയതാരമാണ് തമന്ന. ഗ്ലാമര്‍ തന്നെയാണ് തമന്നയുടെ പ്രധാനആകര്‍ഷണം. 1-2 കോടിയാണ് പ്രതിഫലം

കാജല്‍ അഗര്‍വാള്‍ തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണി. ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്. കാജല്‍ കഴിഞ്ഞ് മറ്റൊരു മുന്‍നിര താരമാണ് തൃഷ. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തമിഴകത്ത് സാനിധ്യമുറപ്പിച്ച മുന്‍നിര നടിമാരില്‍ ഒരാള്‍. 80 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് തൃഷയുടെ പ്രതിഫലം.

Top