തന്റെ പിഴവുകള്‍ കാത്ത് ചിലര്‍ തനിക്കു നേരെ വാളോങ്ങി നില്‍ക്കുന്നുവെന്ന് ധോണി

ഇന്‍ഡോര്‍:താന്‍ പിഴവുകള്‍ ഉണ്ടാക്കുന്നതും കാത്ത് ചിലര്‍ തനിക്കെതിരെ വാളോങ്ങി നില്‍ക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണി. ഇന്‍ഡോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ വിജയത്തിനു ശേഷമാണു ധോണി ഇക്കാര്യം പറഞ്ഞത്.

മല്‍സരങ്ങള്‍ അത്ര നിസ്സാരമല്ല. കുറേ ആളുകള്‍ വാളുകളുമായി കാത്തു നില്‍ക്കുകയാണ്. പിഴവുകള്‍ ഉണ്ടാകാനാണ് അവര്‍ കാത്തു നില്‍ക്കുന്നത്. നമ്മുടെ പിഴവുകളില്‍ ആനന്ദം കണ്ടെത്തുവാനാണവര്‍ ശ്രമിക്കുന്നതെന്നും ധോണി പറഞ്ഞു.

86 പന്തില്‍ 92 റണ്‍സെടുത്ത് മികച്ച തിരിച്ചു വരവാണ് ധോണി നടത്തിയത്. വിക്കറ്റിനു പിന്നിലും മികച്ച പ്രകടനമാണു ധോണി മത്സരത്തില്‍ കാഴ്ചവച്ചത്.

Top