തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് ജയസൂര്യ

സംവിധായകനാവാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് ജയസൂര്യ. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു സിനിമയ്ക്ക് തിരക്കഥ എഴുതി സംവിധായകനാവുക എന്നത്. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കുമോ എന്നും എനിക്കറിയില്ല. പക്ഷേ, അതിന്റെ തിരക്കഥയും സംവിധാനവും ഞാന്‍ തന്നെ ആയിരിക്കും ചെയ്യുക ജയസൂര്യ പറഞ്ഞു.

അഭിനേതാവെന്ന നിലയിലും നിര്‍മാതാവെന്ന നിലയിലുമൊക്കെ കഴിവ് തെളിയിച്ചതാണ് നടന്‍ ജയസൂര്യ. മാത്രമല്ല പുതുമുഖ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാനും ജയസൂര്യ മടി കാണിക്കാറില്ല.

ജിലേബി എന്ന സിനിമയാണ് ജയസൂര്യയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. സു സു സുധി വാല്‍മീകം എന്ന സിനിമയിലും നായകന്‍ ജയസൂര്യയാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ജയസൂര്യയുടെ നിര്‍മാണ കമ്പനിയാണ് നിര്‍മിക്കുന്നത്.

Top