തനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ട്; ഇല്യാന

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഏറെ ആരാധകരുള്ള താരമാണ് ഇല്യാന ഡിക്രൂസ്. ഇപ്പോഴിതാ താരത്തിന്റെ ഒരു ട്വീറ്റ് വൈറലാവുകയാണ്. തനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ടെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

താരത്തിന്റെ കാലിലെ മുറിവിന്റെ കാരണം പറഞ്ഞപ്പോഴാണ് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നതിനെ കുറിച്ച് പറഞ്ഞത്. ഉറക്കത്തില്‍ എഴുന്നേറ്റ് നടന്നപ്പോള്‍ ചിലപ്പോള്‍ സംഭവിച്ച മുറവായിരിക്കും ഇതെന്ന് ഇല്യാന ട്വീറ്റില്‍ പറയുന്നു. തനിയ്ക്കിപ്പേള്‍ ബോധ്യമായി തനിയ്ക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ടെന്ന്. രാവിലെ കാല്‍ മുറിവും ചതവുമുണ്ടാകാന്‍ വേറെ കാര്യമില്ലെന്നും ഇല്യാന പറയുന്നു.

ബെഡില്‍ നിന്ന് എഴുന്നേറ്റുള്ള നടത്തം എങ്ങോട്ടായിരുന്നുവെന്നും ഇല്യാന പറയുന്നുണ്ട്. പാതിരാത്രി സ്‌നാക്‌സ് കഴിക്കാന്‍ വേണ്ടി ഫ്രിഡ്ജിന്റെ അടുത്തേയ്ക്കാകും നടന്ന് പോയതെന്നും ട്വീറ്റില്‍ നടി വ്യക്തമാക്കുന്നുണ്ട്.

Top