തനിക്കെതിരായ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം റദ്ദാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം റദ്ദ് ചെയ്യണമെന്ന് വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ചയിലാണ് വി.എസ്. നിലപാട് ആവര്‍ത്തിച്ചത്.

സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണെന്നും തന്റെ അഭിപ്രായം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നും വി.എസ് പറഞ്ഞു. അതേസമയം വി.എസ് പാര്‍ട്ടിയോട് സഹകരിക്കണമെന്ന് കാരാട്ട് ആവര്‍ത്തിച്ചു.

വി.എസിനെ ശക്തമായി വിമര്‍ശിച്ച പ്രമേയം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി വായിച്ചിരുന്നു. പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിക്കുന്ന പ്രമേയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയിരുന്നു.

Top