തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മുന്‍തൂക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം. 26 സ്ഥലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

13 സീറ്റുകളില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 12 ഇടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ഒരിടത്തു സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.

യുഡിഎഫിന്റെ നാല് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ആലുവ മുനിസിപ്പാലിറ്റിയിലെ സ്‌നേഹാലയം, ഇടുക്കി പാമ്പാടുംപാറ പഞ്ചായത്തിലെ താന്നിമൂട്, മുണ്ടിയെരുമ, എറണാകുളം തിരുമാറാടി വടക്ക് എന്നീ വാര്‍ഡുകളാണ് ഇടത് മുന്നണി പിടിച്ചെടുത്തത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്തിലും എല്‍ഡിഎഫ് വാര്‍ഡ് യുഡിഎഫും പിടിച്ചെടുത്തു.

Top