തദ്ദേശ തിരഞ്ഞെടുപ്പ്; യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് കെപിഎ മജീദ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദ മത്സരം ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. വിമതര്‍ മത്സരിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവില്ല. ഒറ്റക്കെട്ടായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടും. ഒരുമിച്ച് നിന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാവുമെന്നും മജീദ് പറഞ്ഞു. മലപ്പുറം ജില്ലാ വിഭജനം പാര്‍ട്ടിയുടെ അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മൂന്നാം മുന്നണി അപ്രസക്തമാണ്. എസ്.എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടി വിജയിക്കില്ലെന്നും മജീദ് പറഞ്ഞു.

Top